Nero Ninavo (From "Digital Village")

歌手: K.S. Chithra Hari S R Manu Manjith • 专辑:Nero Ninavo (From "Digital Village") • 发布时间:2023-09-20
作词 : Hari S R
作曲 : Manu Manjith
നേരോ നിനവോ
ഇന്നീ നിമിഷം
രാവേ പകലേ
കാതിൽ പറയൂ

ഇളംവെയിൽ കടം തരാൻ ആകാശം
കവിൾത്തടം നനച്ചിതാ ആനന്ദം

തേടും വെള്ളിത്താരം
ഉള്ളം കൈയിൽ വീണേ.


കണ്ണീരിൻ കടലേഴും പിടഞ്ഞു നീന്തിയും
തൂവേർപ്പാൽ ചുടുമണ്ണിൽ
വിതച്ചു വിത്തുകൾ

താണാലും തന്നാലുയർന്നു നിന്നു നാം
വീണാലും മുന്നോട്ടു
പാദമൂന്നി നാം
അന്നേതോ പാഴ്ക്കനവായി
കണ്ടതാം യാത്രയിൽ
നന്മകൾ നേർന്നുഴിയാൻ
വന്നൊരീ ലോകമേ
തീക്കനൽ വെന്തെരിയും
നൊവിനായി കാത്തിരുന്നും
പാതിയിൽ തോൽക്കാതെ
സ്വപ്നം നമ്മൾ നേടുന്നേ
(ലക്ഷ്യം നമ്മൾ കാണുന്നേ)
📥 下载LRC歌词 📄 下载TXT歌词

支持卡拉OK同步显示,可用记事本编辑