Pulariyil Ilaveyiladyamay

作词 : B K Hari Narayanan
作曲 : Bijibal
പല്ലവി
പുലരിയിലിളവെയിലാദ്യമായ്
വിരൽ തൊടും നിമിഷം

ചിറകിടുമൊരു ചിരിയോടെഞാൻ
പകൽ കിനാ ശലഭം

മധുമയ വിചാരമായ്
മനമതിവിലോലമായ്
ഈവഴികളിലാവനികളിൽ തേടി
ഒരേമുഖം

അനുപല്ലവി

ചെറുമൊഴിയിലും അകമറിയുമേ
സ്നേഹം കവിഞ്ഞൊരാ കടൽ

കരിയിരുളിലും
ഒളിചിതറുമേ
വാഴ്വിൻ കേടാത്ത തീക്കനൽ

നിനവിലായ് നനയുമേ നീയാം നിലമഴാ

അണുവിലും അണുവിലും പതിയെ നാം അലിയവേ

സുഖാദ്രമാം തുഷാരമായ് പ്രണയമുയിരിൻ ലതയിൽ

ചരണം
അണിമുകിലുപോൽ
ഇനിയൊഴുകുനീ
ഞാനോ നിശീഥവാനമായ്

മണിമിഴിയിലെ
കുളിരരുവിതൻ
ആഴം തലോടി മീനുപോൽ

സമയമാം നദിയിതിൽ മോഹം മരാളമായ്

ഇതളിലും ഇതളിലും ഇരുവരും പടരവേ

സുഖാർദ്രമാം തുഷാരമായ് പ്രണയമുയിരിൻ ലതയിൽ
📥 下载LRC歌词 📄 下载TXT歌词

支持卡拉OK同步显示,可用记事本编辑