Tharavadi (From "Bharathanatyam")

作词 : Manu Manjith
作曲 : Samuel Aby
തറവാട്ടിപ്പെറന്നതാണേ
നെലയും വെലയുമുള്ളതാണേ
തലമുറ തലമുറയായ് ഞങ്ങളിങ്ങനാ..!
പുറമെ പലതും പറഞ്ഞെന്നിരിക്കും
ചിരിച്ച് കളിച്ച് കഴിഞ്ഞെന്നിരിക്കും
വലുത് ചെറുത് അളവ് തിരിവ് മനസ്സിലുണ്ടെടാ..!
പണ്ട് തൊട്ട് കാർന്നോമ്മാര്
കെട്ടിപ്പൊക്കി വച്ചതെല്ലാം
അതേപടി കാക്കും ഞങ്ങൾ
ഇല്ലേ(ൽ) കൊറച്ചിലാ..!
ചേനൻ ചാത്തൻ കോരൻ ചീരു
തൊടിയിൽ പണിതു തൊഴുതു നിന്നോ
പഴയ ചവറ് സമരമില്ലേൽ
"തമ്പ്രാനാണെടാ"..!!


ആനപ്പുറത്തേറിയോരാണെ..!
കൊടി കെട്ടി വാണോരാണെ..!
അതിലുള്ളൊരഭിമാനം വേറെ തന്നെയാ
തരികിട കാട്ടിയാലും
തലയത് താഴ്ത്തുകില്ല
നാട്ടുകാർക്ക് മുറുമുറുക്കാൻ
പിടി തരില്ലെടാ
അവസ്ഥകൾ മറച്ചിരിക്കണം
സകലരും വിലമതിക്കണം
ഇവിടുത്തെ കഥകളറിഞ്ഞ്
അവനും ഇവനും കയ്യടിക്കണം
ഇടപെടും പണി പലതിലും
ഇടവും വലവും അരിച്ചുപെറുക്കി
കുറവ് മുഴുവൻ ഹരിച്ചു ഗുണിച്ച്
കഴിയണവിധം കുളമാക്കിടുമെ
ചുറ്റും പൊക്കത്തിൽ തലയാട്ടും തെങ്ങിന്റെ
ഓലേം വമ്പത്തം ചൊല്ലീടുന്നു
വീടിൻ മച്ചിന്മേൽ തൂങ്ങീടും മാറാല
പോലും ആഢ്യത്വം കാട്ടീടുന്നു
ഓ.. പൊകഞ്ഞൊരു കൊള്ളിയായി നിന്നാൽ
പടിയുടെ വെളിയിലാണ് സ്ഥാനം
ഓർത്തോ നീ ഓർത്തോ
വേണ്ട വേദാന്തം

നിയമമിവിടെ പഴയ പടിയാ
മാറ്റാൻ നോക്കേണ്ട, വളഞ്ഞത് നീർത്തിടേണ്ട

തറവാട്ടിപ്പെറന്നതാണേ
നെലയും വെലയുമുള്ളതാണേ
തലമുറ തലമുറയായ് ഞങ്ങളിങ്ങനാ..!

പുറമെ പലതും പറഞ്ഞെന്നിരിക്കും
ചിരിച്ച് കളിച്ച് കഴിഞ്ഞെന്നിരിക്കും
വലുത് ചെറുത് അളവ് തിരിവ് മനസ്സിലുണ്ടെടാ..!

പണ്ട് തൊട്ട് കാർന്നോമ്മാര്
കെട്ടിപ്പൊക്കി വച്ചതെല്ലാം
അതേപടി കാക്കും ഞങ്ങൾ
ഇല്ലേ(ൽ) കൊറച്ചിലാ..!

ചേനൻ ചാത്തൻ കോരൻ ചീരു
തൊടിയിൽ പണിതു തൊഴുതു നിന്നോ
പഴയ ചവറ് സമരമില്ലേൽ

"തമ്പ്രാനാണെടാ"..!!
📥 下载LRC歌词 📄 下载TXT歌词

支持卡拉OK同步显示,可用记事本编辑